അള്‍ട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാണെന്ന കാര്യം നമ്മുക്ക് പലര്‍ക്കും അറിയാം. ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് എന്താണെന്നോ അള്‍ട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗം അണ്ഡാശയ, സ്തനാര്‍ബുദം എന്നിവയില്‍ നിന്നുള്ള മരണ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു.
ലണ്ടനിലെ ഇംപീരിയല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കൂടുതലുള്ള ഭക്ഷണക്രമം വിവിധ തരത്തിലുള്ള ക്യാന്‍സറുകള്‍ വികസിപ്പിക്കുന്നതിനും മരിക്കുന്നതിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠനത്തില്‍ പറയുന്നു.
പാക്കേജുചെയ്ത ചിപ്സ്, ശീതീകരിച്ച ഭക്ഷണങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ശീതളപാനീയങ്ങള്‍, ഹോട്ട് ഡോഗ്, എന്നിവയും മറ്റും സാധാരണയായി അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നവയാണ്. പഠനത്തിന്റെ ഭാ?ഗമായി 40 നും 69 നും ഇടയില്‍ പ്രായമുള്ള 200,000 മുതിര്‍ന്നവരുടെ ഭക്ഷണക്രമം ഗവേഷകര്‍ ട്രാക്ക് ചെയ്തു. ഭക്ഷണങ്ങളെ നാല് ഗ്രൂപ്പുകളായി തരം തിരിച്ചു. സംസ്‌കരിക്കാത്തതും സംസ്‌കരിച്ചതുമായ പാചക ചേരുവകള്‍, സംസ്‌കരിച്ചതും അള്‍ട്രാ പ്രോസസ്സ് ചെയ്തതവയും.
ലണ്ടനിലെ ഗവേഷകര്‍ കാന്‍സര്‍ രോഗനിര്‍ണ്ണയങ്ങളുടെ ആവൃത്തിയും മുതിര്‍ന്നവരുടെ അതേ ഗ്രൂപ്പിലെ കാന്‍സര്‍ സംബന്ധമായ മരണങ്ങളും പരിശോധിച്ചു. അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്ന ആളുകള്‍ക്ക് എല്ലാ തരത്തിലുമുള്ള ക്യാന്‍സറുകള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. രോഗം ബാധിച്ചവര്‍ അതില്‍ നിന്ന് മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments