തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബജറ്റിനെ പരിഹസിച്ച് അഞ്‍ജു പാർവതി പ്രഭീഷ്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് അഞ്‍ജു പറയുന്നു. ഏമാന്മാർ യൂറോപ്പിൽ കുടുംബസമേതം ടൂർ പോയതും, മേലാന്മാർ യഥേഷ്ടം കാർ മാറ്റി വാങ്ങിയതും, അനുയായികൾ ബക്കറ്റ് എടുത്ത് വേണ്ടതിനും വേണ്ടാത്തതിനും പിരിച്ചതെല്ലാം സാധാരണക്കാരുടെ പണമാണെന്ന് അഞ്‍ജു പാർവതി ഓർമിപ്പിക്കുന്നു.
‘സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന ബജറ്റ്! സമസ്ത മേഖലകളിലും വില വർധിപ്പിച്ചിട്ടുണ്ട്! എന്നിട്ട് വില വർദ്ധനവ് തടയാൻ വേണ്ടി 2000കോടി രൂപയും വകയിരുത്തി. എത്ര മനോഹരമായ ആചാരങ്ങൾ. ഏമാന്മാർ യൂറോപ്പിൽ കുടുംബസമേതം ടൂർ പോയി; മേലാളന്മാർ യഥേഷ്ടം കാറ് മാറ്റി വാങ്ങി. അനുയായികൾ ബക്കറ്റ് എടുത്ത് വേണ്ടതിനും വേണ്ടാത്തതിനും പിരിച്ചു, അതിൽ നിന്നും അടിച്ചു മാറ്റി! ഒക്കെയും സാധാരണക്കാരുടെ പണം. എന്നിട്ടും സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ ഒരു നൂറ് രൂപ കൂട്ടി രണ്ട് കിലോ അരിക്കുള്ള വക കൊടുക്കാത്ത ചർക്കാർ ആണത്രേ പാവത്തുങ്ങടെ ചർക്കാർ!
കുറെ ലോണ്ടറി ലിസ്റ്റിന് അവിടെയും ഇവിടെയും കുറേ കോടികൾ എഴുന്നള്ളിച്ചിട്ടുണ്ട്. മുന്തിയ ഇനം ക്യാപ്സ്വൂളുകൾ സൂക്ഷിക്കാൻ AKG മ്യൂസിയത്തിന് ആറ് കോടി ഉണ്ടത്രേ! ലോക കേരള കേന്ദ്രത്തിന് ഒരു കോടി. കഴിഞ്ഞ തവണത്തെ ലോകസമാധാനത്തിന് നീക്കി വച്ച കോടികൾ കാരണം വീട്ടിൽ നിന്നിറങ്ങിയാൽ തല തിരികെ ഉണ്ടോ എന്ന് തപ്പി നോക്കേണ്ട അവസ്ഥയാണ്. ഇതിലും ഭേദം കട്ടപ്പാരയുമായി കക്കാനിറങ്ങുന്നതാണ് സർക്കാരേ! കൂടെ മേയറൂറ്റിയെയും ഡോ വാഴക്കുലയെയും കൂട്ടിയാൽ മതി. പ്രത്യേക ഏക്ഷനിൽ പാവത്തുങ്ങടെ വയറ്റത്തടിക്കുന്ന പിപ്പിടി ബജറ്റ്’, അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments