കോഴിക്കോട്: ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് പുതിയൊരു തുടക്കമാണെന്ന് ടി.സിദ്ദിഖ് എംഎല്‍എ. ഭാരത് ജോഡോ യാത്രയുടെ വിജയത്തിനു പിന്നിലെ ചാലക ശക്തി കെ.സി വേണുഗോപാലാണെന്നും അദ്ദേഹം പറഞ്ഞു. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശവും 75 ജില്ലകളും 4008 കിലോ മീറ്ററുകളും 135 ദിവസവും പിന്നിട്ട് ഭാരത് ജോഡോ യാത്ര കശ്മീരിന്റെ മഞ്ഞ് വീഴ്ചയില്‍ അവസാനിച്ചിരിക്കുന്നു. അവസാനിച്ചു എന്നത് സാങ്കേതിക പദം മാത്രമാണെന്ന് ഓര്‍ക്കുക, ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: കേന്ദ്ര ബജറ്റില്‍ കേരളം നേരിട്ടത് ക്രൂരമായ അവഗണന: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
‘രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്താന്‍ എതിരാളികള്‍ പോലും തയ്യാറായതും നാം കണ്ടു. കേരളത്തില്‍ നിന്നടക്കം കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരും രാഷ്ട്രീയ എതിരാളികളും കെ.സി വേണുഗോപാലിനെ പരിഹസിച്ചു. എന്നാല്‍ യാത്രയുടെ അവസാനം കെ.സി വേണുഗോപാല്‍ എന്ന കോണ്‍ഗ്രസ് രാഷ്ട്രീയക്കാരന്‍ ആരാണെന്നും അദ്ദേഹത്തിന്റെ മികവ് എന്താണെന്നും ഇന്ത്യന്‍ രാഷ്ട്രീയ ലോകം തിരിച്ചറിഞ്ഞു’.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
Post Your Comments