തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തില്‍ യുവജനകമ്മീഷന്‍ അധ്യക്ഷയ്ക്കെതിരെ പരിഹാസവുമായി പിസി ജോർജ്ജ്. ‘ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊല’യാണെന്ന് പി സി ജോർജ് പറഞ്ഞു. ‘പെണ്ണുമ്പിള്ള പള്ളിക്കൂടത്തില്‍ പോയി പഠിക്കണമെന്നും എന്നിട്ട് പിഎച്ചിഡിയും കൊണ്ട് നടക്കണമെന്നും’ പി സി ജോർജ് പരിഹസിച്ചു.
‘വാഴക്കുല എന്താണെന്നറിയാത്ത ചിന്താ ജെറോമിന് പിഎച്ച്ഡി കൊടുത്തവരെപ്പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. കേരളത്തിലെ സാഹിത്യകാരന്മാരുടെ പേരറിയാത്ത ഒരാളെ പിടിച്ച് ആ സ്ഥാനത്ത് ഇരുത്തുന്നത് ശരിയാണോ എന്ന് പിണറായി വിജയന്‍ ചിന്തിക്കട്ടെ’ എന്നും പിസി പറഞ്ഞു. യുവത തലമുറയ്ക്ക് അവര്‍ നല്‍കുന്ന സന്ദേശം മോശമാണ്’ -പിസി കൂട്ടിച്ചേർത്തു.
Post Your Comments