രാജ്യത്ത് ട്രൂ 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ വമ്പൻ കുതിപ്പുമായി റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, 120 ദിവസത്തിനുള്ളിൽ 225 നഗരങ്ങളിലാണ് 5ജി സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അതിവേഗത്തിൽ 5ജി സേവനങ്ങൾ അവതരിപ്പിച്ച് വരിക്കാരെ പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
18 സംസ്ഥാനങ്ങളിൽ ജിയോ ട്രൂ 5ജി സേവനങ്ങൾ ഇതിനോടകം ലഭ്യമാണ്. 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും 5ജി സേവനങ്ങൾ ലഭ്യമാക്കാനാണ് റിലയൻസ് ജിയോ പദ്ധതിയിടുന്നത്. അതേസമയം, കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ജിയോ ട്രൂ 5ജി ലഭ്യമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ 5ജി നെറ്റ്വർക്ക് വിന്യാസമാണ് ജിയോ നടത്തിയിട്ടുള്ളത്. ടെലികോം വിപണിയുടെ ഭൂരിഭാഗവും ഇന്ന് ജിയോയുടെ കൈകളിലാണ്.
Also Read: കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
5ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിൽ ജിയോയുടെ മുഖ്യ എതിരാളിയാണ് ഭാരതി എയർടെൽ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ അതിവേഗ 5ജി സേവനം ലഭ്യമാക്കാനുള്ള പരിശ്രമങ്ങൾ എയർടെലും നടത്തുന്നുണ്ട്. 2022 ഓഗസ്റ്റിലാണ് രാജ്യത്ത് 5ജി സ്പെക്ട്രത്തിന്റെ ലേല നടപടികൾ പൂർത്തീകരിച്ചത്.
Post Your Comments