Latest NewsNewsIndia

യുവാക്കൾക്ക് തൊഴിലവസരങ്ങൾ; പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും

ന്യൂഡല്‍ഹി: 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപ്പൻഡോട് കൂടി തൊഴിൽ പരിശീലനം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും. യുവാക്കളെ രാജ്യാന്തര അവസരങ്ങൾക്കായി നൈപുണ്യമുള്ളവരാക്കാൻ വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

157 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും. ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായം നൽകുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.

കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതായി ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

രണ്ട് ലക്ഷം കോടി രൂപ ചെലവാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2023-ലും ഉയർന്ന തോതിലുള്ള ഭക്ഷ്യ ദൗർബല്യവും ഉണ്ടായേക്കാം എന്ന സൂചനയാണ് ലഭിക്കുന്നത്. ഏകദേശം 800 ദശലക്ഷം ആളുകൾക്ക് ഇതുമൂലം സഹായം ലഭിക്കും. ഒരാൾക്ക് പ്രതിമാസം  അഞ്ച് കിലോ സൗജന്യ ഗോതമ്പോ അരിയോ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button