ThiruvananthapuramNattuvarthaLatest NewsKeralaNews

മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂരമർദ്ദനം

തിങ്കളാഴ്ച രാവിലെ വർക്കല കല്ലുമലക്കുന്നിലാണ് സംഭവം

തിരുവനന്തപുരം: വർക്കലയിൽ മൂന്ന് വയസുകാരിയെ മുത്തശി ക്രൂരമായി മർദ്ദിച്ചു. പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിന് വീടിനടുത്തെ ഇടവഴിയിൽ വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നു.

Read Also : കെ റെയില്‍ കേരള വികസനത്തില്‍ ഒഴിച്ചുകൂടാനാകാത്തത്, പദ്ധതി നടപ്പിലാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിങ്കളാഴ്ച രാവിലെ വർക്കല കല്ലുമലക്കുന്നിലാണ് സംഭവം നടന്നത്. പ്ലേ സ്കൂളിലേക്കുള്ള വഴിയിൽ വെച്ച് കുട്ടിയെ മുത്തശി തല്ലുന്നതിന്റെ വീഡിയോ അയൽവാസിയായ യുവതിയാണ് മൊബൈലിൽ പകർത്തിയത്.

Read Also : ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ ഭക്ഷണങ്ങൾ ഈ രീതിയിൽ തയ്യാറാക്കി കഴിക്കാം

തുടർന്ന്, സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. നാട്ടുകാർ പിന്നീട് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ബാലാവകാശ നിയമ പ്രകാരം ആണ് പൊലീസ് കേസെടുത്ത‌ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button