കോഴിക്കോട്: കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല് മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്.
Read Also : ബിബിസി ഡോക്യുമെന്ററി വിവാദം: നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ, ‘ബിബിസിയുടേത് ഇൻഫർമേഷൻ വാർ’ എന്നാരോപണം
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ മൂന്ന് വയസുകാരനായ കൊച്ചുമകന് അബദ്ധത്തില്‍ കിണറ്റില്‍ വീണു. തുടർന്ന്, കുട്ടിയെ രക്ഷിക്കാനായി റംല കിണറ്റിലേക്ക് എടുത്തു ചാടി. ഓടിയെത്തിയ പരിസരവാസികള്‍ കിണറ്റില്‍ പൈപ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴാണ് നാട്ടുകാർ റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments