CinemaLatest NewsNewsHollywood

ഹോളിവുഡ് നടി സിന്റി ജെയിൻ വില്ല്യംസ് അന്തരിച്ചു

കാലിഫോർണിയ: ഹോളിവുഡ് നടി സിന്റി ജെയിൻ വില്ല്യംസ് (72) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് അന്ത്യമെന്ന് നടിയുടെ കുടുംബാംഗങ്ങൾ അറിയിച്ചു. സിറ്റ്കോം വിഭാഗത്തിൽപ്പെടുന്ന 1976 മുതൽ 83 വരെ സംപ്രേഷണം ചെയ്ത ലാവർനെ ആന്റ് ഷേർലി എന്ന ടിവി സീരീസിലൂടെയാണ് സിന്റി പ്രശസ്തി നേടുന്നത്. ഷെർലി ഫീനേ എന്ന കഥാപാത്രത്തെയാണ് സിനി അവതരിപ്പിച്ചത്.

1947 ആഗസ്റ്റ് 22 കാലിഫോർണിയയിലാണ് സിന്റി ജനിക്കുന്നത്. സ്കൂൾ കാലഘട്ടം മുതൽ തന്നെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായിരുന്നു. ലോസ് ആഞ്ജലീസ് സിറ്റി കോളേജിൽ നിന്ന് തിയേറ്ററിൽ ബിരുദം നേടിയിട്ടുണ്ട്. റൂം 222 എന്ന സീരീസിലൂടെയാണ് ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരു വർഷത്തിന് ശേഷം ഗ്യാസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.

Read Also:- വരണ്ട മുടിയുടെ സംരക്ഷണത്തിന് ചെയ്യേണ്ടത്

ദി കില്ലിങ് കൈൻഡ്, ബിംഗോ, ദ കോൺവർസേഷൻ, ബിഗ് മാൻ കാമ്പസ്, കനാൻ ലാൻഡ് തുടങ്ങി ഇരുപത്തിയൊന്ന് ചിത്രങ്ങളിൽ വേഷമിട്ടു. ഹാപ്പി ഡേയ്സ്, ഗെറ്റിങ് ടുഗെതർ, പോലീസ് സ്റ്റോറി, സെവൻത് ഹെവൻ, എ ഓഫ് ക്രിസ്മസ്, ഡ്രൈവ് തുടങ്ങി അൻപതോളം ടെലിവിഷൻ സീരീസുകളിൽ അഭിനയിച്ചു. 1982ൽ ഗായകൻ ബിൽ ഹഡ്സണ വിവാഹം ചെയ്തു. എമിലി ഹഡ്സൺ, സാക്രൈ ഹഡ്സൺ എന്നിവർ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button