KeralaLatest NewsNews

ഇടുക്കിയിലെ കാട്ടാന ശല്യം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനംമന്ത്രി

ഇടുക്കി: ഇടുക്കിയിലെ കാട്ടാന ശല്യം പരിഹരിക്കാന്‍ ആവശ്യമെങ്കിൽ മയക്കുവെടി വെക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. നിരീക്ഷിച്ച ശേഷമാകും തുടർനടപടികൾ എന്നും മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ നിന്നും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ സംഘം ഇടുക്കിയിലെത്തും. ദേവികുളം റേഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കും. സുരക്ഷയൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കണമെന്നും വനംമന്ത്രി പറഞ്ഞു.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനംമന്ത്രി വ്യക്തമാക്കി. ഇടുക്കി കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button