മോസ്കോ: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ. ബിബിസിയുടെ വിവര യുദ്ധത്തിന്റെ ( ഇൻഫർമേഷൻ വാർ) ഭാഗമാണ് ഡോക്യുമെന്ററി വിവാദമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിൽ ബിബിസി ഡോക്യുമെന്ററി നിരോധിച്ച് ആഴ്ചകൾക്ക് ശേഷമാണ് പിന്തുണ പ്രഖ്യാപിച്ച് റഷ്യ രംഗത്തെത്തിയത്.
‘ബിബിസി ബ്രിട്ടീഷ് സ്ഥാപനത്തിനുള്ളിൽ പോലും പോരാടുകയാണ്, ചില ഗ്രൂപ്പുകളുടെ താൽപ്പര്യങ്ങൾ നടത്താനുളള ഉപകരമായി മറ്റുള്ളവർക്കെതിരെ പ്രവർത്തിക്കുകയാണ്. അതിനുസരിച്ച് ബിബസിയെ പരിഗണിക്കണം,’ സഖരോവയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഗുജറാത്ത് കലാപത്തിന്റെ ചില വശങ്ങളാണ് രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലുളളതെന്നാണ് ബിബിസി അവകാശപ്പെടുന്നത്.’ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററിയാണ് പതിറ്റാണ്ടുകൾക്ക് ശേഷം മോദിയ്‌ക്കെതിരെ ബിബിസി കൊണ്ടുവന്നത്.
Post Your Comments