
കൊച്ചി: എറണാകുളത്ത് ബസിടിച്ച് സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്.
ലിസി ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തി. ഈ സമയം തന്നെ മുന്നോട്ട് എടുത്ത ബസ് ലക്ഷ്മിയെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയും ചെയ്തു. സംഭവസ്ഥലത്ത് വച്ചുതന്നെ ലക്ഷ്മി മരിച്ചതായി പൊലീസ് പറഞ്ഞു.
പോണേക്കര റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments