Latest NewsNewsIndiaBusiness

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി രണ്ട് നാൾ മാത്രം ബാക്കി, ആകാംക്ഷയോടെ രാജ്യം

ഇത്തവണ അമൃതകാലം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്ന ബജറ്റ് കൂടിയാകാൻ സാധ്യതയുണ്ട്

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ രാജ്യം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കോവിഡ് ഉൾപ്പെടെയുള്ള ആഘാതത്തിൽ നിന്നും തിരിച്ചു കയറിയതിനു ശേഷമുള്ള ബജറ്റ് കൂടിയാണ് ഇത്തവണത്തേത്. 2022- ലെ കേന്ദ്ര ബജറ്റിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പശ്ചാത്തിലായിരുന്നു ബജറ്റ് അവതരണം. അതിനാൽ, അടുത്ത 25 വർഷക്കാലം വികസനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കായിരുന്നു ഊന്നൽ നൽകിയത്. 2022- ലെ ബജറ്റിൽ പി. എം ഗതിശക്തി, ഉൽപ്പാദനക്ഷമതാ വർദ്ധന, വികസന ഉൾപ്പെടുത്ത ധനകാര്യ നിക്ഷേപം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ മുൻതൂക്കം നൽകിയിരുന്നു.

ഇത്തവണ അമൃതകാലം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്ന ബജറ്റ് കൂടിയാകാൻ സാധ്യതയുണ്ട്. മാനുഫാക്ചറിംഗ്, വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം, കാർഷികം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ എല്ലാ മേഖലകളും വളരെ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന ബജറ്റിനെ കാത്തിരിക്കുന്നത്. ഓരോ മേഖലയുടെയും ഉന്നമനത്തിന് ആവശ്യമായ ഈ ബജറ്റിൽ നീക്കി വയ്ക്കാൻ സാധ്യതയുണ്ട്.

Also Read: ഭഗവത് ഗീതയുടെ മഹത്വവും കൃഷ്ണസങ്കല്പത്തിന്റെ വ്യാപ്തിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button