അബുദാബി: പാകിസ്ഥാനിലെ പെഷവാറിൽ ഉണ്ടായ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ഇരയായവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും യുഎഇ വ്യക്തമാക്കി.
പാകിസ്ഥാനിലെ പെഷവാറിൽ ചാവേർ ആക്രമണത്തിൽ ഏകദേശം 50 തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 100 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ രണ്ട് പൊലീസുകാരും ഒരു ഇമാമും ഉൾപ്പെടുന്നു. പൊലീസ് ലൈനിലുള്ള പള്ളിയിൽ പ്രാദേശികസമയം 1.40ന് പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ ചാവേർ ആക്രമണമെന്നാണ് പാക് പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് വിശേഷിപ്പിച്ചത്.
Post Your Comments