സിചുവാൻ: അവിവാഹിതരായവർക്കുണ്ടാകുന്ന കുട്ടികൾക്ക് ചൈനയിൽ നിയമപ്രകാരം സാധുത. ചൈനയിൽ കുറഞ്ഞുവരുന്ന ജനനനിരക്ക് ഉയർത്താനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാൻ ആരോഗ്യ അധികാരികൾ ആണ് ഇപ്പോൾ അവിവാഹിതർക്ക് നിയമപരമായി കുട്ടികളുണ്ടാകാനും വിവാഹിതരായ ദമ്പതികൾക്കായി കരുതിവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസ്വദിക്കാനും അനുവദിക്കുമെന്ന് വ്യക്തമാക്കിയത്.
കുട്ടികളുണ്ടാകണമെങ്കിൽ അവിവാഹിതരായ വ്യക്തികൾക്ക് കുടുംബം പുലർത്താൻ നിയമം അനുവദിക്കും. 2019-ലെ ചട്ടം പ്രകാരം, കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന വിവാഹിതരായ ആളുകളെ മാത്രമേ നിയമപരമായി പ്രസവിക്കാൻ അനുവദിക്കുമായിരുന്നുള്ളു. ഇതാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. വിവാഹ നിരക്കിലും ജനന നിരക്കിലും ചൈന ഇടിവ് നേരിടുന്ന സമയത്താണ് നവീകരണം.
വിവാഹിതരായ ദമ്പതികൾക്കോ കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും വ്യക്തിക്കോ ഫെബ്രുവരി 15 മുതൽ സന്താനങ്ങളുണ്ടാകാൻ അനുവാദമുണ്ട്. കുട്ടികളുണ്ടാകണമെങ്കിൽ ചൈനയിലെ സിചുവാൻ സർക്കാരിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാവുന്ന കുട്ടികളുടെ എണ്ണത്തിനും പരിധിയില്ല. സിചുവാൻ ഹെൽത്ത് കമ്മീഷന്റെ പ്രസ്താവന പ്രകാരം, ദീർഘകാലവും സന്തുലിതവുമായ ജനസംഖ്യാ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ നടപടി ലക്ഷ്യമിടുന്നു.
Post Your Comments