Latest NewsKeralaNews

എം. വിജയകുമാറിനും കടകംപള്ളിയ്ക്കും എതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി പിരപ്പന്‍കോട് മുരളി

ജില്ലാ സെക്രട്ടറിയുടെ മുറിയുടെ താക്കോലോ ഡി.സിയുടെ കാറോ ഡ്രൈവറെയോ വിജയകുമാര്‍ തന്നില്ല

തിരുവനന്തപുരം: 2006ല്‍ തന്നെ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാക്കാതിരിക്കാന്‍ എം വിജയകുമാറും കടകംപള്ളി സുരേന്ദ്രനും ആനാവൂര്‍ നാഗപ്പനുമടക്കമുള്ളവര്‍ അണിയറയില്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി കമ്യൂണിസ്റ്റ് നേതാവ് പിരപ്പന്‍കോട് മുരളി. പ്രസാധകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചുവരുന്ന എന്റെ കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ എന്ന ആത്മകഥയിലാണ് പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തൽ.

തിരഞ്ഞെടുപ്പില്‍ ഒരാള്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചാല്‍ മൂന്നാമത് മത്സരിക്കേണ്ടെന്ന മാനദണ്ഡം 1996ല്‍ പാര്‍ട്ടി വച്ചു. 1987 മുതല്‍ തുടര്‍ച്ചയായി മത്സരിച്ച്‌ വിജയിച്ച എം. വിജയകുമാറിന് 2001ല്‍ പരാജയപ്പെട്ടതോടെ, അഞ്ചാം തവണയും മത്സരിക്കാന്‍ ഇളവ് കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു. വാമനപുരത്ത് തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച തനിക്ക് മൂന്നാമതും മത്സരിക്കാന്‍ ഇളവിന് സംസ്ഥാനകമ്മിറ്റിയില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ആവശ്യപ്പെടാമെന്ന് വിജയകുമാര്‍ പറഞ്ഞു. താന്‍ മൂന്നാമത് മത്സരിക്കില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോള്‍ എങ്കില്‍ താന്‍ ഇളവിന് ശ്രമിക്കാമെന്നും പകരം ജില്ലാസെക്രട്ടറിയാവണമെന്നും അദ്ദേഹം തന്നോട് ആവശ്യപ്പെട്ടുവെന്ന് മുരളി പറയുന്നു.

read also: ജോലിക്കിടെ പരുക്കേറ്റു: തൊഴിലാളിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

സ്ഥാനാര്‍ത്ഥിപട്ടിക വന്നപ്പോള്‍ തനിക്കും വിജയകുമാറിനും ഇളവ് കിട്ടിയെങ്കിലും താന്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാനകമ്മിറ്റിയില്‍ ഉറപ്പിച്ച്‌ പറഞ്ഞു. വിജയകുമാര്‍ മത്സരിക്കാന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ സമര്‍പ്പിച്ചിട്ടും വിജയകുമാര്‍ സെക്രട്ടറിയായി തുടര്‍ന്നു. ഒടുവില്‍ സംസ്ഥാനസെക്രട്ടറി പിണറായി വിജയനിടപെട്ടാണ് ജില്ലാകമ്മിറ്റി വിളിച്ച്‌ പകരം സെക്രട്ടറിയെ തിരഞ്ഞെടുത്തത്. തന്നോട് സെക്രട്ടറിയാവണമെന്ന് ആവശ്യപ്പെട്ട വിജയകുമാര്‍ ആ യോഗത്തില്‍ ആര്‍. പരമേശ്വരന്‍പിള്ളയുടെ പേര് നിര്‍ദ്ദേശിച്ചത് അമ്ബരപ്പിച്ചു. അദ്ദേഹത്തിന് പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച്‌ ഒഴിവാക്കിയപ്പോള്‍ പകരം പിണറായി തന്റെ പേര് നിര്‍ദ്ദേശിച്ചു. എന്നാല്‍ ജില്ലാ സെക്രട്ടറിയുടെ മുറിയുടെ താക്കോലോ ഡി.സിയുടെ കാറോ ഡ്രൈവറെയോ വിജയകുമാര്‍ തന്നില്ല. ഡി.സി ഓഫീസിലെ പഴയ കാര്‍ വേറെ ഡ്രൈവറെ വച്ച്‌ ഓടിക്കേണ്ടിവന്നുവന്നുവെന്നും മുരളി പറഞ്ഞു.

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട വിഷയത്തില്‍ താനും ജില്ലയിലെ ഭൂരിപക്ഷം പേരുമെടുത്ത നിലപാടിനോട് പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നെങ്കിലും അതേറ്റവും ശക്തിയായി പ്രകടിപ്പിച്ചത് വിജയകുമാറായിരുന്നുവെന്നും വോട്ടെടുപ്പിന് പിറ്റേദിവസം തന്നെ വിജയകുമാര്‍ സെക്രട്ടറിസ്ഥാനം തന്നില്‍ നിന്ന് തിരിച്ചെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button