ഹരിപ്പാട്: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി പൊലീസ് പിടിയിൽ. കുമാരപുരം കരുവാറ്റ തെക്ക്മുറിയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ബിനു പി. ഏബ്രഹാമി(50)നെയാണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കരുവാറ്റ പുത്തൻപറമ്പിൽ വീട്ടിൽ രജീഷിന്റെ പക്കൽനിന്നാണ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്. ഈ കേസിലെ രണ്ടാംപ്രതി ഒളിവിലാണ്.
ഹരിപ്പാട് എസ്എച്ച്ഒ വി.എസ്. ശ്യാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ്, സിവിൽ പൊലീസ് ഓഫീസർ നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments