AlappuzhaLatest NewsKeralaNattuvarthaNews

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : ഒ​ന്നാം പ്ര​തി പിടിയിൽ

കു​മാ​ര​പു​രം ക​രു​വാ​റ്റ തെ​ക്ക്മു​റി​യി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ബി​നു പി. ​ഏ​ബ്ര​ഹാ​മി(50)​നെയാണ് അറസ്റ്റ് ചെയ്തത്

ഹ​രി​പ്പാ​ട്: ടൈ​റ്റാ​നി​യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് എ​ട്ടു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി പൊലീസ് പിടിയിൽ. കു​മാ​ര​പു​രം ക​രു​വാ​റ്റ തെ​ക്ക്മു​റി​യി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ബി​നു പി. ​ഏ​ബ്ര​ഹാ​മി(50)​നെയാണ് അറസ്റ്റ് ചെയ്തത്. ഹ​രി​പ്പാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘ലഹരിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു’: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ

ക​രു​വാ​റ്റ പു​ത്ത​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​ജീ​ഷി​ന്‍റെ പ​ക്ക​ൽ​നി​ന്നാ​ണ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഈ ​കേ​സി​ലെ ര​ണ്ടാം​പ്ര​തി ഒ​ളി​വി​ലാ​ണ്.

ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ വി.​എ​സ്. ശ്യാം​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ സു​രേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ നി​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button