മുംബൈ: അദാനി ഗ്രൂപ്പിന് എതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലക്ഷം കോടികളുടെ നഷ്ടമാണ് അദാനിക്ക് ഉണ്ടായത്. അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഇന്ത്യന്‍ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേയ്ക്കും കടന്നുകയറുകയാണെന്ന് അദാനി ആരോപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതിന് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ് രംഗത്ത് എത്തിയിരിക്കുകയാണ്.
‘ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല. തട്ടിപ്പ് തട്ടിപ്പുതന്നെയാണ്. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെ പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പില്‍ 30 പേജുകളില്‍ മാത്രമാണ് മറുപടിയുള്ളത്’, എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കുന്നത്.
പൊതുജന മദ്ധ്യത്തില്‍ ലഭ്യമായ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഹിന്‍ഡന്‍ബര്‍ഗ് നുണപ്രചാരണം നടത്തിയെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിന്റെ 88 ചോദ്യങ്ങളില്‍ 68നും അതത് കമ്പനികള്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്നും ശേഷിച്ച 20ല്‍ 16 എണ്ണം ഷെയര്‍ ഹോള്‍ഡര്‍മാരുടെ വരുമാനത്തെ കുറിച്ചാണെന്നും നാല് ചോദ്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും അദാനി ഗ്രൂപ്പ് നേരത്തേ പറഞ്ഞിരുന്നു.
Post Your Comments