പൂനെ: ബിബിസിയുടെ രാജ്യവിരുദ്ധ ഡോക്യുമെന്ററി പുറത്തിറങ്ങിയത് മുതല്‍ ചര്‍ച്ചയായത് വിദേശ മാധ്യമങ്ങളുടെ ഇന്ത്യയോടുള്ള നിലപാടുകളായിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ ചില ചോദ്യങ്ങളും ചര്‍ച്ചയാകുകയാണ്.
Read Also: ട്രിച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയുമായി യാത്രക്കാരൻ അറസ്റ്റിൽ
ഇന്ത്യന്‍ സര്‍ക്കാരിനെ സൂചിപ്പിക്കാന്‍ പ്രത്യേക വിശേഷങ്ങളാണ് പല വിദേശ മാധ്യമങ്ങളും പ്രയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു നാഷണലിസ്റ്റ് എന്നും സമാനമായ മറ്റ് പല വാക്കുകളുമാണ് ഇന്ത്യന്‍ സര്‍ക്കാരിനെ സൂചിപ്പിക്കാന്‍ വിദേശ മാധ്യമങ്ങള്‍
ഉപയോഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നിങ്ങള്‍ വിദേശ പത്രങ്ങള്‍ വായിക്കുകയാണെങ്കില്‍ ചില പ്രത്യേക വാക്കുകള്‍ കാണാന്‍ സാധിക്കും. ‘ഹിന്ദു നാഷണലിസ്റ്റ് സര്‍ക്കാര്‍’ എന്നത് അതില്‍ ഒന്ന് മാത്രമാണ്. അമേരിക്കയെയും യൂറോപ്പിനെയും ക്രിസ്റ്റ്യന്‍ നാഷണലിസ്റ്റ് എന്ന് അവര്‍ വിശേഷിപ്പിക്കാറില്ല. ഇത്തരം പ്രയോഗങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി മാത്രം നീക്കിവച്ചിരിക്കുന്നതാണ്. ഈ രാജ്യം ലോകത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ പൂര്‍ണമായും സജ്ജമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ലെന്നും ജയശങ്കര്‍ കുറ്റപ്പെടുത്തി.
Post Your Comments