ജിദ്ദ: സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം ആരംഭിച്ച് കിങ് അബ്ദുൽ അസീസ് വിമാനത്താവളം. സമയവും ജോലിഭാരവും ലാഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം ലഭ്യമാക്കി തുടങ്ങിയതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് സ്വന്തമായി ലഗേജുകൾ അയയ്ക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് മെഷീനുകളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്.
യാത്രക്കാരുടെ ടിക്കറ്റ് വായിക്കാനും തൂക്കം നിശ്ചയിക്കാനും ബാഗിന്റെ തിരിച്ചറിയൽ സ്റ്റിക്കർ പ്രിന്റ് ചെയ്യാനും കഴിയുന്ന മെഷീനാണ് സ്ഥാപിച്ചിട്ടുള്ളത്. മെഷീനിൽ അറബിയിലും ഇംഗ്ലീഷിലും സേവനങ്ങൾ ലഭ്യമാണെന്ന് ജിദ്ദ വിമാനത്താവളം വ്യക്തമാക്കി.
നിർദ്ദേശങ്ങൾ പാലിച്ചതിന് ശേഷം ലഗേജ് സ്വീകരിക്കുകയും അതു കൺവെയർ ബെൽറ്റിൽ സ്വമേധയാ നീക്കുകയും ചെയ്യും. ബാഗേജ് സംവിധാനത്തിന്റെ ആവശ്യകതകൾ പൂർണമായും പാലിച്ചായിരിക്കണം ബാഗേജ് തയ്യാറാക്കേണ്ടതെന്ന് അധികൃതർ പറഞ്ഞു.
ടെർമിനൽ 1 ലെ ഏരിയ എ2 ലാണ് നിലവിൽ ഓട്ടോമാറ്റിക് ബാഗേജ് ക്ലെയിം മെഷീൻ സജ്ജീകരിച്ചിരിക്കുന്നതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Read Also: സുകേഷിനു ജയിലിൽ സുഖ സൗകര്യങ്ങൾ, തന്നോട് വിവാഹാഭ്യർത്ഥന നടത്തി: വെളിപ്പെടുത്തലുമായി നടി
Post Your Comments