KeralaLatest NewsNews

ജില്ലാ ടൂറിസം പ്രൊമോഷനില്‍ അഴിമതിയുടെ അയ്യരുകളി, ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയും: തുറന്നടിച്ച് ജി.സുധാകരന്‍

തിരുവനന്തപുരം: ടൂറിസം ആരോഗ്യം വകുപ്പുകള്‍ക്കെതിരെ തുറന്നടിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണെന്നും മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എങ്ങുമെത്തിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

Read Also: ‘കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നല്‍കി, ബിബിസി ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമമാണ്’

‘ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങള്‍ പാലിക്കണം. പുതിയ പരിഷ്‌കാരങ്ങള്‍ വേണം. ഓണത്തിനും വിഷുവിനും സാധനങ്ങള്‍ വില കുറച്ച് നല്‍കുന്നതല്ല ആസൂത്രണം. ജില്ലാ ടൂറിസം പ്രൊമോഷനില്‍ അഴിമതിയുടെ അയ്യരുകളിയാണ്’, ജി. സുധാകരന്‍ ആരോപിച്ചു. ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച സെമിനാറിലാണ് സുധാകരന്‍ ഇക്കാര്യങ്ങള്‍ വിമര്‍ശിച്ചത്.

അതേസമയം, മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന പരിപാടിയില്‍ ആദ്യാവസാനം വരെ മുന്നില്‍ നിന്ന എന്നെ ഓര്‍ക്കാതിരുന്നതില്‍ പരിഭവമില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button