![](/wp-content/uploads/2023/01/naba-das-2.jpg)
ഒഡീഷ: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജരാജ് നഗറില്‍വെച്ചാണ് ബിജു ജനതാദള്‍ നേതാവും, മന്ത്രിയുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നബ കിഷോര്‍ ദാസ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചിൽ തറച്ചത്. ഇതിൽ ഒന്ന് ഹൃദയത്തിലും ഇടത് ശ്വാസകോശത്തിലും ഗുരുതരമായ പരിക്കുണ്ടാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. തീവ്രമായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിയെ മർദ്ദിച്ചു: ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ജാർസുഗുഡയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മന്ത്രി നാബ് ദാസ് കാറിൽ നിന്നിറങ്ങിയപ്പോൾ എഎസ്ഐ റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പോലീസുകാരൻ ഗോപാൽ ദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Post Your Comments