Latest NewsNewsInternationalKuwaitGulf

കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിയെ മർദ്ദിച്ചു: ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളിയെ മർദ്ദിച്ച ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. കാർ കഴുകാത്തതിന്റെ പേരിലാണ് ഉദ്യോഗസ്ഥൻ പ്രവാസി തൊഴിലാളിയെ മർദ്ദിച്ചത്. എല്ലാ ദിവസവും കാർ കഴുകണമെന്നായിരുന്നു ഉദ്യോഗസ്ഥൻ തൊഴിലാളിയോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ കാർ കഴുകിയിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് ഉദ്യോഗസ്ഥൻ തൊഴിലാളിയെ മർദ്ദിച്ചത്.

Read Also: പെൺകുട്ടികൾ സർവ്വ കലാശാലാ പ്രവേശന പരീക്ഷകൾ എഴുതാൻ പാടില്ല: വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിഷയത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരാളും രാജ്യത്തെ നിയമങ്ങൾക്ക് അതീതനല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശ് പൗരനായ പ്രവാസിയ്ക്കാണ് മർദ്ദനമേറ്റത്.

Read Also: ജില്ലാ ടൂറിസം പ്രൊമോഷനില്‍ അഴിമതിയുടെ അയ്യരുകളി, ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയും: തുറന്നടിച്ച് ജി.സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button