ഭാവിയിലേക്കുള്ള കരുതൽ എന്ന നിലയിലാണ് എൽഐസി ഇൻഷുറൻസ് പ്ലാനുകളിൽ ഭൂരിഭാഗം ആളുകളും അംഗമാകുന്നത്. ഉപഭോക്താവിന്റെ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിൽ ഒട്ടനവധി പോളിസികൾ എൽഐസി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്തവർക്കായി പ്രത്യേക പ്ലാനുകളും ഉണ്ടെന്നതാണ് എൽഐസിയുടെ പ്രധാന പ്രത്യേകത. അത്തരത്തിൽ റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്തവർക്കുളള പ്ലാനാണ് ‘പ്ലാൻ നമ്പർ 914’. പ്രതിദിനം 71 രൂപ അടച്ച് കാലാവധി തീരുമ്പോൾ 48 ലക്ഷം രൂപ ലഭിക്കുന്ന പ്ലാനാണിത്.
റിസ്ക് കുറഞ്ഞതും കാലാവധി തീരുമ്പോൾ മെച്ചപ്പെട്ട റിട്ടേണും ലഭിക്കുന്നതിനാൽ എൽഐസിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ പ്ലാൻ. 8 വയസ് മുതൽ 55 വയസ് വരെ പ്രായപരിധിയിലുള്ള ഏതൊരു വ്യക്തിക്കും നിക്ഷേപിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി 12 വർഷമാണ്. പരമാവധി 35 വർഷം വരെയും നിക്ഷേപിക്കാൻ സാധിക്കും. ഈ പോളിസിയുടെ കുറഞ്ഞ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷം രൂപയാണ്.
Also Read: ജയം രവിയുടെ ‘ഇരൈവൻ’ റിലീസിനൊരുങ്ങുന്നു
Post Your Comments