തിരുവനന്തപുരം: ചിന്ത ജെറോമിനെ പിന്തുടര്‍ന്ന് വീണ്ടും വിവാദം. ചിന്തയുടെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി. ബോധി കോമണ്‍സ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചതാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ വെബ്‌സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തില്‍ പകര്‍ത്തി എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി. സംഭവത്തില്‍ കേരള വിസിക്ക് പുതിയ പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.
Read Also: ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്‌ഐ വെടിവെച്ചു: നില അതീവഗുരുതരം
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്.
ജന്മിത്വത്തിനെതിരായ പോരാട്ടത്തില്‍ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴയുടെ ‘വാഴക്കുല’. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക്എത്തുന്നത്. ഈ ഭാഗത്താണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി പിടിപ്പിച്ചത്.
അതേസമയം, യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്തുവന്നിട്ടും ഇത് സംബന്ധിച്ച് കേരള സര്‍വകലാശാല പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചിന്താ ജെറോമും വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്.
Post Your Comments