
ഗാന്ധിനഗർ: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ജയേഷ് (22) എന്നയാളെ ഗാന്ധിനഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ വീട്ടമ്മയുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മേച്ചിൽ ഓട് കൊണ്ട് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. തുടര്ന്ന്, ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുമ്പ് വീട്ടമ്മ ഇയാളുടെ പേരിൽ പൊലീസിൽ കേസ് കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. ജയേഷ് ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.
Read Also : ട്രായ്: ടിവി ചാനലുകളുടെ പുതിയ നിരക്കുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments