KollamKeralaNattuvarthaLatest NewsNews

കാ​ട്ടുപ​ന്നി​യു​ടെ ആക്ര​മ​ണം : രണ്ട് യുവാക്കൾക്ക് പരിക്ക്

മാ​ങ്കോ​ട് ഒ​രി​പ്പു​റം സാ​ഹി​ബ് ഹൗ​സി​ൽ ഷ​മീ​ർ (37), വാ​ഴ​ത്തോ​ട്ടം സു​രേ​ഷ് ഭ​വ​നി​ൽ സു​രേ​ഷ് (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പ​ത്ത​നാ​പു​രം: കാ​ട്ടുപ​ന്നി​യു​ടെ ആക്ര​മ​ണ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. മാ​ങ്കോ​ട് ഒ​രി​പ്പു​റം സാ​ഹി​ബ് ഹൗ​സി​ൽ ഷ​മീ​ർ (37), വാ​ഴ​ത്തോ​ട്ടം സു​രേ​ഷ് ഭ​വ​നി​ൽ സു​രേ​ഷ് (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഹിഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സൂക്ഷ്മ പരിശോധന നടത്താനൊരുങ്ങി സെബി

രാവിലെ എ​ട്ടോടെ മാ​ങ്കോ​ട് ക​ട​ശേരി റോ​ഡി​ൽ ചെ​റ​പ്പാ​ട് എ​ന്ന സ്ഥ​ല​ത്ത് വ​ച്ചാണ് സംഭവം. ഒ​റ്റ​യാ​ൻ പ​ന്നി യുവാക്കളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​കാ​ലു​ക​ൾ​ക്കു​ൾ​പ്പെ​ടെ ശ​രീ​ര​മാ​സ​ക​ലം മാ​ര​ക​മാ​യി ഷ​മീ​റി​ന് മു​റിവേ​റ്റു. സു​രേ​ഷി​നും മു​റി​വു​ക​ളു​ണ്ട്. വാ​ഹ​ന​ത്തി​നും കേ​ടുപാ​ട് സം​ഭ​വി​ച്ചു. ര​ണ്ട് പേ​രും പ​ത്ത​നാ​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​

ഇരുവരും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ജോ​ലി സ്ഥ​ല​മാ​യ ക​ട​ശേരി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് ഒ​റ്റ​യാ​ൻ പ​ന്നി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button