അബുദാബി: യുഎഇയിൽ തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി ദീർഘിപ്പിച്ച് യുഎഇ. ഡിസംബർ 31 വരെയാണ് തീയതി നീട്ടിയത്. ഫെബ്രുവരി ഒന്നിനായിരുന്നു ഇതുസംബന്ധിച്ച അവസാന തീയതി. തൊഴിൽ കരാർ മാറ്റാനായി വിവിധ കമ്പനികൾ കൂട്ടത്തോടെ എത്തിയത് എമിഗ്രേഷനിലും ടൈപ്പിങ് സെന്ററിലും തിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീയതി നീട്ടി നൽകാൻ അധികൃതർ തീരുമാനിച്ചത്.
Read Also: ഹിന്ദുത്വത്തെ നിന്ദിക്കാൻ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ മുന്നിട്ടിറങ്ങിയിരിക്കുന്നു: വി.മുരളീധരൻ
ജോലി തുടങ്ങുന്നതും അവസാനിക്കുന്നതും രേഖപ്പെടുത്തി തയാറാക്കുന്നതാണ് ലിമിറ്റഡ് കോൺട്രാക്ട്. അൺലിമിറ്റഡ് കരാറിൽ തുടങ്ങുന്ന തീയതി മാത്രമേ രേഖപ്പെടുത്തൂ. പുതിയ തൊഴിൽ നിയമം അനുസരിച്ച് അൺലിമിറ്റഡ് കോൺട്രാക്ട് ജനുവരി മുതൽ ഇല്ലാതായിരുന്നു. നിലവിൽ ഈ കരാറിലുള്ളവർ കാലാവധി തീരുന്ന മുറയ്ക്ക് ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറണമെന്നായിരുന്നു നിർദ്ദേശം. ഡിസംബർ 31 ആകുമ്പോഴേക്കും മൂന്നിൽ രണ്ടു ഭാഗം പേരുടെയും കരാർ കാലാവധി തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read Also: മുന്നേറ്റം തുടർന്ന് റിലയൻസ് ജിയോ, വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിലും ഇനി 5ജി ലഭ്യം
Post Your Comments