നീലേശ്വരം: പള്ളിക്കര റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകര്‍ന്നു. തുടര്‍ന്ന്, ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. തലനാരിഴയ്ക്ക് വന്‍ദുരന്തമാണ് ഒഴിവായത്.
വ്യാഴാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. മത്സ്യം കയറ്റി മംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിടിച്ചാണ് റെയില്‍വേ ഗേറ്റ് തകര്‍ന്നത്. ട്രെയിന്‍ പോകാനായി അടച്ചിട്ട ഗേറ്റാണ് ലോറിയിടിച്ച് തകര്‍ന്നത്.
Read Also : മിഠായി വാങ്ങിക്കഴിക്കുന്നവര്‍ സൂക്ഷിക്കുക, മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
അപകടത്തെ തുടര്‍ന്ന് ഇവിടെ മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ഗതാഗതകുരുക്ക് നീക്കിയത്. അപകടത്തിനിടയാക്കിയ മിനിലോറി നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
പിന്നീട് ദേശീയപാതയിലൂടെയുള്ള വാഹനങ്ങള്‍ കോട്ടപ്പുറം പാലം-ചെറുവത്തൂര്‍ വഴിയും പള്ളിക്കര-നീലേശ്വരം വഴിയും തിരിച്ചുവിട്ടാണ് ഗതാഗതകുരുക്ക് പരിഹരിച്ചത്. ഏറെ വൈകി വിദഗ്ധരെത്തിയാണ് ഗേറ്റ് നന്നാക്കിയത്.
Post Your Comments