ThiruvananthapuramLatest NewsKeralaNattuvarthaNews

വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു : പ്രതി അറസ്റ്റിൽ

നെ​യ്യാ​റ്റി​ൻ​ക​ര കീ​ഴാ​റൂ​ർ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ച​ന്ദ്ര​ൻ (43) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ പൊ​ലീ​സ് പി​ടിയിൽ. നെ​യ്യാ​റ്റി​ൻ​ക​ര കീ​ഴാ​റൂ​ർ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ച​ന്ദ്ര​ൻ (43) ആ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ർ​ട്ട് ​പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

Read Also : സിപിഎം കോൺഗ്രസ് സഖ്യത്തിൽ അതൃപ്തി: സിപിഎം, കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോ​ടു​കൂ​ടി അ​ട്ട​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് സം​ഭ​വം നടന്നത്. കു​രി​യാ​ത്തി എം​എ​സ്കെ ന​ഗ​ർ സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ആ​ണ് പ്ര​തി ക​വ​ർ​ന്ന​ത്. തുടർന്ന്, പ​വ​ർ​ഹൗ​സ് ജം​ഗ്ഷ​ൻ സ​മീ​പ​ത്തു നി​ന്നാ​ണ് പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രേ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 35 ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഫോ​ർ​ട്ട് സി​ഐ രാ​കേ​ഷ്, എ​സ്ഐ ദി​നേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം ആണ് പ്രതിയെ പി​ടി​കൂ​ടി​യത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button