ലണ്ടന്: ബ്രിട്ടന്റെ തലസ്ഥാന നഗരത്തിലെ താമസം ഇനി കൂടുതല്‍ ചെലവേറും. ലണ്ടനില്‍ വീടുകളുടെ വാടക കുതിച്ചുയരുകയാണ്. ശരാശരി രണ്ടര ലക്ഷം രൂപ (2,480 ഗ്രേറ്റ് ബ്രിട്ടണ്‍ പൗണ്ട്) യാണ് പല വീട്ടുടമകളും വാങ്ങുന്നതെന്നും പലരും വാടക കൂട്ടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ചില ഇടങ്ങളില്‍ മൂന്നു ലക്ഷം വരെ വാടകയെത്തി. വര്‍ധിപ്പിച്ച വൈദ്യൂതി നിരക്കിനൊപ്പം വാടകയും കൂടുന്നത് ലണ്ടന്‍ നഗരത്തില്‍ ജോലിക്കും മറ്റുമായി എത്തിയ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളെയാണ് ഏറെ ബാധിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ വാടക രണ്ടര ലക്ഷം രൂപയില്‍ എത്തിയിരുന്നുവെന്നും ഈ വര്‍ഷം അത് മൂന്നു ലക്ഷമായി ഉയര്‍ന്നുവെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാടക നിരക്ക് വര്‍ധനവ് ഉണ്ടായത്. ലണ്ടന് പുറത്ത് ശരാശരി 9.7% വരെ നിരക്ക് ഉയര്‍ന്നു. 2021നു ശേഷം വാടക നിരക്ക് അമിതമായി ഉയരുകയാണ്.
വീട്ടുവാടക വീട്ടുടമകളില്‍ പലരും അധിക പണം സമ്പാദനത്തിനുള്ള ഉപാധിയായാണ് ഉപയോഗിക്കുന്നതെന്ന് മെട്രോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments