KeralaLatest NewsNewsBusiness

സ്വർണ വിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് വർദ്ധിച്ചു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,265 രൂ​പ​യും പ​വ​ന് 42,120 രൂ​പ​യു​മാ​യി. വെ​ള്ളി​യാ​ഴ്ച പ​വ​ന് 480 രൂ​പ കു​റ​ഞ്ഞിരുന്നു. ഇതിന് ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ​വ​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 42,480 രൂ​പ​യി​ൽ നി​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച വി​ല​യി​ടി​വു​ണ്ടാ​യ​ത്. ജ​നു​വ​രി ര​ണ്ടി​ന് പ​വ​ന് 40,360 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 4350 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കൂടി 34800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Read Also : നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുന്‍പു നാട്ടില്‍നിന്നു മടങ്ങിയ മലപ്പുറം സ്വദേശിയായ സൈനികന്‍ കശ്മീരിലെ ലഡാക്കില്‍ മരിച്ചു

അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button