Latest NewsNewsTechnology

ഒരു അക്കൗണ്ടിൽ തന്നെ ഡിജിലോക്കൽ രേഖകൾ സൂക്ഷിക്കാം, പുതിയ സംവിധാനം ഉടൻ അവതരിപ്പിക്കും

ആവശ്യമായ വേളകളിൽ വെരിഫിക്കേഷനായി പ്രൊഫൈൽ ഷെയർ ചെയ്താൽ മതിയാകുന്നതാണ്

സർക്കാർ രേഖകൾ എളുപ്പത്തിൽ ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കുന്ന സംവിധാനമാണ് ഡിജിലോക്കർ. ഒട്ടനവധി വിവരങ്ങളാണ് ഡിജിലോക്കറിൽ സൂക്ഷിക്കാൻ സാധിക്കുക. നിലവിൽ, ഒരു അക്കൗണ്ടിൽ ഒരു വ്യക്തിയുടെ മാത്രം രേഖകൾ സൂക്ഷിക്കാനുള്ള അവസരമാണ് ഉള്ളത്. എന്നാൽ, പുതിയ അപ്ഡേറ്റിലൂടെ കുടുംബത്തിലെ ഒരാളുടെ അക്കൗണ്ടിൽ തന്നെ എല്ലാവരുടെയും ഡിജിലോക്കർ രേഖകൾ സൂക്ഷിക്കാനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്. ‘ഫാമിലി ലോക്കർ’ എന്ന പേരു നൽകിയിരിക്കുന്ന ഈ ഫീച്ചർ സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കും, കുട്ടികൾക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.

ഫാമിലി ലോക്കർ സംവിധാനത്തിന് പുറമേ, ഷെറബിൾ പ്രൊഫൈൽ ഫീച്ചറും അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. തിരിച്ചറിയൽ നമ്പറുകൾ വെളിപ്പെടുത്താതെ തന്നെ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് ഷെറബിൾ പ്രൊഫൈൽ. ഈ ഫീച്ചർ മുഖാന്തരം ആധാർ അടക്കം രണ്ടോ മൂന്നോ തിരിച്ചറിയൽ രേഖകൾ ബന്ധിപ്പിച്ച് പ്രൊഫൈൽ വെരിഫൈ ചെയ്യാൻ സാധിക്കും. ആവശ്യമായ വേളകളിൽ വെരിഫിക്കേഷനായി പ്രൊഫൈൽ ഷെയർ ചെയ്താൽ മതിയാകുന്നതാണ്. വ്യക്തികൾക്ക് പുറമേ, സ്ഥാപനങ്ങൾക്കും ഡിജിലോക്കർ സംവിധാനം ആരംഭിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ട്.

Also Read: മലയോര സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച സംഭവം: കേസ് ഡയറി കാണാനില്ല

shortlink

Post Your Comments


Back to top button