യൂണിയൻ ബജറ്റ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്തെ വിവിധ മേഖലകളാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ പൂർണ ബജറ്റ് അവതരിപ്പിക്കുമ്പോൾ നിരവധി മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകാനുള്ള നീക്കം കേന്ദ്രം നടത്തുന്നുണ്ട്. പ്രത്യക്ഷ നികുതി നിരക്കുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ ഇടത്തരക്കാർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇത്തവണ കേന്ദ്ര ബജറ്റ് പരിഗണന നൽകുന്ന പ്രധാന വിഷയങ്ങൾ എന്തൊക്കെയെന്ന് അറിയാം.
രാജ്യത്ത് തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് തുക നീക്കിവെക്കുന്നതാണ്. കഴിഞ്ഞ വർഷം 7.5 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി നീക്കിവെച്ചത്. ഇത്തവണ തുക വീണ്ടും കൂടിയേക്കാം.
ഇക്കൊല്ലം ജി20 നേതൃത്വം ഇന്ത്യക്കാണ് ഉള്ളത്. മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ വിപണി സംരക്ഷിക്കേണ്ടതിനാൽ പ്രൊട്ടക്ഷനിസ്റ്റിന് നയങ്ങൾ ഇത്തവണ ബജറ്റിൽ നിന്നും ഒഴിവാക്കാൻ സാധ്യതയുണ്ട്. അമിത ‘പോപ്പുലിസ്റ്റ്’ നടപടികൾക്ക് ഊന്നൽ കൊടുക്കാനുളള സാധ്യത കുറവാണ്.
തെരഞ്ഞെടുപ്പ് മുന്നിൽ കാണുന്നതിനാൽ വൻ തോതിലുള്ള സാമ്പത്തിക പരിഷ്കരണങ്ങൾ ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കേണ്ടതില്ല. അതിനാൽ, സാധാരണ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്രഖ്യാപനങ്ങൾക്കാണ് മുൻതൂക്കം നൽകുക.
Post Your Comments