പോഷകങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട്. ജ്യൂസാക്കിയും കറികളില്‍ ഉള്‍പ്പെടുത്തിയും സാലഡ് ആയിട്ടുമെല്ലാം ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടിന്റെ ചില ഗുണങ്ങളെക്കുറിച്ച് അറിയാം.
പ്രായം കൂടി വരുമ്പോള്‍ പല കാര്യങ്ങളും മറന്നു പോകാനുള്ള സാദ്ധ്യത കൂടുതലാണ്. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഇതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളമായി മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
Read Also : തന്റെയോ സിനിമയുടേയോ പേരില്‍ ഒരു പൈസയും പിരിക്കരുത്, ശക്തമായി പ്രതിഷേധിച്ച് സംവിധായകന് അടൂര്‍
കൊളസ്ട്രോള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം ബീറ്റ്റൂട്ട് ഒരു പ്രതിവിധിയാണ്. ദിവസവും ബീറ്റ്റൂട്ട് ശീലമാക്കിയവരില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കില്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പിത്താശയ കല്ല് ഇല്ലാതാക്കുവാനും ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്റൂട്ട്.
ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. ഹൃദയത്തിന്റെ രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്ക്കാനും നൈട്രേറ്റിനു കഴിയുന്നു. നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്സൈഡായി മാറും. നൈട്രിക് ഓക്സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. രക്തധമനികളെ വികസിപ്പിച്ച് രക്തത്തിന്റെ ഒഴുക്കിനെ സുഗമമാക്കുന്നത് നൈട്രേറ്റാണ്.
Post Your Comments