മാസങ്ങൾ കൊണ്ട് ടെക് ലോകത്ത് തരംഗം സൃഷ്ടിച്ച എഐ ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്കും നിമിഷ നേരം കൊണ്ട് തന്നെ ഉത്തരം നൽകുമെന്നാണ് ചാറ്റ്ജിപിടിയുടെ പ്രധാന പ്രത്യേകത. എന്നാൽ, ചാറ്റ്ജിപിടിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായാണ് ആമസോൺ രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയെ സംബന്ധിച്ചുള്ള രഹസ്യ വിവരങ്ങൾ ചാറ്റ്ജിപിടി മുഖാന്തരം പങ്കുവയ്ക്കരുതെന്ന് ആമസോൺ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, ഗവേഷണ ആവശ്യങ്ങൾക്കുമായി ആമസോണിലെ ജീവനക്കാർ ചാറ്റ്ജിപിടി ഉപയോഗിക്കുന്നതായി കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ജീവനക്കാർക്ക് മുന്നറിയിപ്പുമായി ആമസോൺ എത്തിയത്. ചാറ്റ്ജിപിടി മുഖാന്തരം പങ്കുവയ്ക്കുന്ന കമ്പനിയുടെ വിവരങ്ങൾ ഭാവിയിൽ ദുരുപയോഗ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആമസോണിന്റെ വിലയിരുത്തൽ.
Also Read: മനുഷ്യരാശിയുടെ ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ല, സൂചന നല്‍കി ഡൂംസ്‌ഡേ ക്ലോക്ക്
ജോലി സംബന്ധമായ എല്ലാ പ്രശ്നങ്ങളും നിമിഷങ്ങൾക്കകം പരിഹരിക്കുമെന്നതിനാൽ ആമസോണിലെ ജീവനക്കാരിൽ വളരെ വേഗത്തിലാണ് ചാറ്റ്ജിപിടി മതിപ്പുളവാക്കിയത്. ഓൺലൈനിൽ ലഭ്യമായ ഉറവിടങ്ങളുടെ അടിസ്ഥാനത്തിലാണ് ചാറ്റ്ജിപിടി വിവരങ്ങൾ നൽകുന്നത്.
Post Your Comments