മൂന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ നേരിൽ തോതിൽ നിറം മങ്ങിയിരിക്കുകയാണ് ആദിത്യ ബിർള സൺലൈഫ് എഎംസി. റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം 11 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, നികുതിക്ക് ശേഷമുള്ള ലാഭം 166.3 കോടി രൂപയായി.
അവലോകന പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം മുൻ വർഷത്തെ 353 കോടി രൂപയിൽ നിന്നും 363.17 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, അവലോകന പാദത്തിലെ മൊത്തം ചെലവ് 7 ശതമാനം വർദ്ധനവോടെ 140.5 കോടി രൂപയായാണ് ഉയർന്നത്. ഇത്തവണ കമ്പനിയുടെ പ്രതിമാസ എസ്ഐപി സംഭാവന രണ്ടാം പാദത്തെ അപേക്ഷിച്ച് 942 കോടിയായി വർദ്ധിച്ചു. സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 931 കോടി രൂപയായിരുന്നു പ്രതിമാസ എസ്ഐപി സംഭാവന. ആദിത്യ ബിർള ക്യാപിറ്റലിന്റെയും എഎംസി ഇൻവെസ്റ്റ്മെന്റിന്റെയും സംയുക്ത സംരംഭമാണ് ആദിത്യ ബിർള സൺലൈഫ് എഎംസി.
Also Read: ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിലെ വേഗപരിധി കുറച്ചു
Post Your Comments