ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് സർവ്വേ ഫലം. ഇന്ത്യ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ 2023 സർവ്വേ പ്രകാരം 39.1 ശതമാനം പേർ യോഗിയെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും യഥാക്രമം 16 ശതമാനവും 7.3 ശതമാനവും വോട്ടുകൾ നേടി.
സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രവർത്തനവും ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും അറിയുന്നതിനായി നടത്തിയ സർവ്വേയിൽ യോഗിയുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി പറയുന്നു. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് അരവിന്ദ് കെജ്രിവാളിന്റെ ജനപ്രീതി 6 ശതമാനം കുറഞ്ഞപ്പോൾ മമത ബാനർജിയുടെ ജനപ്രീതി ഒരു ശതമാനം കുറഞ്ഞതായും സർവ്വേയിൽ പറയുന്നു.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 98 കേസുകൾ
ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണെങ്കിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 284 സീറ്റുകളും കോൺഗ്രസിന് 68 സീറ്റുകളും മറ്റുള്ളവർ 191 സീറ്റുകളും നേടിയേക്കുമെന്നും സർവ്വേയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുന്നുവെന്നും പങ്കെടുത്തവരിൽ 72 ശതമാനം പേരും അദ്ദേഹത്തിന്റെ പ്രകടനത്തിൽ തൃപ്തരാണെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.
Post Your Comments