NewsHealth & Fitness

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ഹൈപോതൈറോയ്ഡിസമാകാം

ഹൈപോതൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് അമിത ഭാരം

അസുഖങ്ങൾ ബാധിക്കുമ്പോൾ ശരീരം പല തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, ഭൂരിഭാഗം ആളുകളും ഇത്തരത്തിൽ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളെ ആദ്യ ഘട്ടത്തിൽ അവഗണിക്കാറാണ് പതിവ്. ഹൈപോതൈറോയ്ഡിസം ഉണ്ടെങ്കിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ ശരീരം പ്രകടമാക്കാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് സജീവമാകാത്ത അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. ഈ അവസ്ഥയിൽ ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഗ്രന്ഥിക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരും. ഹൈപോതൈറോയ്ഡിസം ഉള്ളവരിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ഹൈപോതൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് അമിത ഭാരം. ഉപാപചയം സംവിധാനം സാവധാനത്തിലാകുമ്പോൾ ശരീരഭാരം വർദ്ധിക്കും. അതിനാൽ, ശരീരഭാരം കൂടുന്നുണ്ടെന്ന് തോന്നുന്ന വേളയിൽ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

Also Read: കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!

വരണ്ട ചർമ്മം ഹൈപോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളിലൊന്നായി കണക്കാക്കാറുണ്ട്. ചർമ്മം വരണ്ടുണങ്ങുന്നതിനോടൊപ്പം ചൊറിച്ചിലും അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങൾ അവഗണിക്കാൻ പാടില്ല.

പെട്ടെന്നുണ്ടാകുന്ന മുടികൊഴിച്ചിൽ, കൺപീലികൾ കൊഴിയൽ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഇവ ഹൈപോതൈറോയ്ഡിസവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്.

ശരീര താപനില നിയന്ത്രണവിധേയമാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നവയാണ് തൈറോയ്ഡ് ഗ്രന്ഥി. അതിനാൽ, ശരീരം എപ്പോഴും തണുത്തിരിക്കുന്നുണ്ടെങ്കിൽ അവ ഹൈപോതൈറോയ്ഡിസത്തിന്റെ ലക്ഷണമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button