Latest NewsNewsIndia

ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേ?: സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി

ഡല്‍ഹി: ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്നും ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേയെന്നുമുള്ള ചോദ്യവുമായി സുപ്രീം കോടതി. കര്‍ണൂലിലെ അഹോബിലാം ക്ഷേത്രത്തില്‍ ഭരണത്തിനായി എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എഎസ് ഒക്ക എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന്, ജസ്റ്റിസ് കൗള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് നിരഞ്ജന്‍ റെഡ്ഡിയോടു ചോദിച്ചു. ക്ഷേത്രത്തിന്റെ ഭരണം അതുമായി ബന്ധപ്പെട്ടവര്‍ നടത്തട്ടെയെന്നും കോടതി പറഞ്ഞു. ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേയെന്നും സുപ്രീം കോടതി ചോദിച്ചു.

യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി: പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ 26 ഡി അനുഛേദത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണത്തിനായി എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. മഠാധിപതിയുടെ അവകാശങ്ങളുടെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും തമിഴ്‌നാട്ടിലെ അഹോബിലാം മഠത്തിന്റെ അവിഭാജ്യഘടകമാണ് ഈ ക്ഷേത്രമെന്നും ഹൈക്കോടതി വ്യക്തമാക്കി. മഠവും ക്ഷേത്രവും രണ്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാൽ കോടതി ഇത് സ്വീകരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button