Latest NewsKeralaNews

ഭരണഘടനയെ തന്നെ അട്ടിമറിക്കുകയാണ് ആർഎസ്എസ്: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സമസ്ത മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഭരണഘടനയെ തന്നെ അട്ടിമറിക്കുകയാണ് ആർഎസ്എസെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. ന്യൂനപക്ഷങ്ങൾ വിധേയപ്പെട്ടു ജീവിക്കേണ്ടവരാണെന്ന് പറയുന്നതിലൂടെയും രാജ്യത്ത് ആന്തരിക ശത്രുക്കളുണ്ടെന്ന് പ്രഖ്യാപിക്കുന്നതിലൂടെയും സമത്വവും സാഹോദര്യവുമെല്ലാം ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പത്തനംതിട്ടയില്‍ ‍ബസും കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്

ഇന്ന് ഇന്ത്യയിൽ അധികാരം കൈയ്യാളുന്നത് നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെയോ സ്വാതന്ത്ര്യത്തിനായുള്ള സമരങ്ങളുടെയോ ഭാഗമാവാൻ വിസമ്മതിച്ച ഒരു രാഷ്ട്രീയശക്തിയുടെ പിന്തുടർച്ചക്കാരാണ്. അതുകൊണ്ടുതന്നെ നമ്മുടെ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങൾ ഉയർത്തിപ്പിടിച്ചതും ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുള്ളതുമായ പരമാധികാരം, സ്ഥിതിസമത്വവാദം, മതനിരപേക്ഷത, ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെ അവർ അംഗീകരിക്കുന്നില്ല. രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിവേരറുക്കുന്ന പ്രവൃത്തികളാണ് അവർ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരേ കുറ്റത്തിന് മതാടിസ്ഥാനത്തിൽ വെവ്വേറെ ശിക്ഷകൾ ഏർപ്പെടുത്തിക്കൊണ്ട് തുല്യനീതി എന്ന സങ്കൽപ്പത്തെ കയ്യൊഴിയുകയാണ്. വസ്ത്രം, ഭാഷ, ഭക്ഷണം, ജാതി, ലിംഗം എന്നിവയുടെയൊക്കെ പേരിൽ മനുഷ്യർ ആക്രമിക്കപ്പെടുന്ന സാഹചര്യത്തെ സംരക്ഷിച്ചുകൊണ്ട് സ്വാതന്ത്ര്യമെന്ന വിശേഷണത്തെ തകർക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

മഹാത്മജിയുടെയും ഭരണഘടനയ്ക്ക് ബൗദ്ധിക സംഭാവനകൾ നൽകുന്നതിൽ മുൻകൈ എടുത്ത ഡോ. അംബേദ്കർ തുടങ്ങിയവരുടെയും പേരുകൾ തുടച്ചു മാറ്റാൻ ഇന്ന് ശ്രമങ്ങൾ നടക്കുകയാണ്. ഗാന്ധിവധം എന്നതിൽ നിന്ന് ഗാന്ധിയുടെ മരണം എന്നതിലേക്ക് പാഠപുസ്തകളിൽ മാറ്റി രേഖപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. വധവും മരണവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരല്ല നമ്മൾ. ഭരണഘടന ശിൽപിയല്ല അംബേദ്കർ എന്ന് ചിലർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഹിന്ദു എന്ന പദത്തിന്റെ വിപരീതമാണ് മുസ്ലീം എന്നു ചിലയിടങ്ങളിൽ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേ?: സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button