പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ ജി സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകളും യൂറോപ്യൻ വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മോട്ടോ ജി13, മോട്ടോ ജി23 എന്നിവയാണ് ഹാൻഡ്സെറ്റുകൾ. സമാനമായ ഫീച്ചറുകളാണ് ഈ രണ്ട് ഹാൻഡ്സെറ്റിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് രണ്ട് ഹാൻഡ്സെറ്റുകളിലും നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 400 നിറ്റ് ബ്രൈറ്റ്സ് എന്നിവ നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 30 വാട്സ് ടർബോ പവർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.
Also Read: മുടിയുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ‘കൂൺ’
മോട്ടോ ജി13 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 179.99 യൂറോയാണ് (ഏകദേശം 16,000 രൂപ). മാറ്റ് ചാർക്കോൾ, റോസ് ഗോൾഡ്, ബ്ലൂ ലാവെൻഡർ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. മോട്ടോ ജി23 ഹാൻഡ്സെറ്റുകളുടെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 229.99 യൂറോയാണ് വില (ഏകദേശം 20,500 രൂപ).
Post Your Comments