Latest NewsKeralaNews

ലഹരിവേട്ട: ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ലഹരി വേട്ട. ഗർഭിണിയായ യുവതിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ തുടങ്ങിയവരാണ് അറസ്റ്റിലായത്. പലതരത്തിലുള്ള ലഹരി മരുന്നുകളാണ് ഇവരിൽ നിന്നും പോലീസ് പിടികൂടിയത്.

Read Also: മെട്രോ സ്റ്റേഷനുകളിലേക്ക് 15 മിനിട്ട് ഇടവിട്ട് സർവ്വീസ്: കൊച്ചി നഗരപരിധിയിൽ ഫീഡർ സർവ്വീസുമായി കെഎസ്ആർടിസി

എൽഎസ്ഡി സ്റ്റാംപ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകൾ എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കർണാടക ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button