Latest NewsKeralaNews

ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നിൽ പങ്കെടുത്ത് മുഖ്യമന്ത്രി: വിട്ടു നിന്ന് ധനമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ റിപ്പബ്ലിക് ദിന വിരുന്ന് അറ്റ് ഹോമിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കർ എൻ ഷംസീറും ഗവർണർ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തു. അതേസമയം ധനമന്ത്രി കെ എൻ ബാലഗോപാൽ ഗവർണറുടെ വിരുന്നിൽ പങ്കെടുത്തില്ല. ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് വിരുന്നിൽ പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. ഭക്ഷ്യമന്ത്രി ജി.ആർ അനിലും വിരുന്നിൽ പങ്കാളിയായി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കായി വിവിധ ജില്ലകളിലായതിനാൽ മറ്റു മന്ത്രിമാർക്ക് വിരുന്നിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

Read Also: സ്കൂട്ടറിനെ ഓവര്‍ടേക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

അതേസമയം, സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. എല്ലാവർക്കും സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന ലൈഫ് പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ സ്വപ്നങ്ങൾക്കു കരുത്തുപകരുന്നതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൃഷി, പരിസ്ഥിതി, ഭവന നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി നവകേരള സൃഷ്ടിയെന്ന കാഴ്ചപ്പാടോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ വ്യക്തമാക്കി.

ലൈഫ് പദ്ധതിക്കു കീഴിൽ 3.2ലക്ഷം വീടുകൾ പൂർത്തീകരിക്കാൻ കേരളത്തിനു കഴിഞ്ഞതായി ഗവർണർ ചൂണ്ടിക്കാട്ടി. 2022ലെ ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ഏഷ്യയിലെ മുൻനിര പ്രകടനക്കാരായി അംഗീകരിക്കപ്പെട്ടത് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റമായി വളരാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനു പ്രേരകശക്തിയാണ്. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. 2022ലെ ഇന്ത്യാ സ്‌കിൽസ് റിപ്പോർട്ട് പ്രകാരം യുവാക്കളുടെ തൊഴിൽ ലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്താണ്. ആർദ്രം പദ്ധതിയിലൂടെ താഴേത്തട്ടു മുതൽ മെഡിക്കൽ കോളജുകളിൽ വരെ ആരോഗ്യ സൗകര്യങ്ങൾ പുനഃക്രമീകരിക്കുകയും ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇത് ആരോഗ്യ മേഖലയിലെ ദേശീയലക്ഷ്യങ്ങൾക്കനുസൃതമായ പ്രവർത്തനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കർണാടക ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button