തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സിറ്റി യൂണിറ്റുകളിൽ നിന്നും ആഢംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്ര. കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് ‘നെഫെർറ്റിറ്റി’ .കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ‘നെഫെർറ്റിറ്റി’ പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫെർറ്റിറ്റിയിലുണ്ട്.
കെഎസ്ആർടിസി വഴി ബുക്ക് ചെയ്താൽ 5 മണിക്കൂർ ( സാധാരണ 4 മണിക്കൂർ) കടലിൽ വിവിധ വിനോദങ്ങളോടെ ചിലവഴിക്കുവാൻ സാധിക്കും. രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം, സ്‌പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ), മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, വിഷ്വലൈസിങ് എഫക്റ്റ്, കുട്ടികളുടെ കളിസ്ഥലം, തിയേറ്റർ എന്നിവ ഈ പാക്കേജിൽ ലഭ്യമാകും.
കെഎസ്ആർടിസിയും, കെഎസ്‌ഐഎൻസിയും സംയുക്തമായി നടത്തുന്ന ആഢംബര ക്രൂയിസ് കപ്പൽ യാത്ര ജനുവരി 31 2023 തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും ആരംഭിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. ബോൾഗാട്ടിയിൽ നിന്നുമാണ് ആഢംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസി യൂണിറ്റിൽ എത്തിച്ചേരാവുന്നതാണ്.
Post Your Comments