UAELatest NewsNewsInternationalGulf

അസ്ഥിര കാലാവസ്ഥ: യുഎഇയിൽ ചില സ്‌കൂളുകൾക്ക് അവധി

അബുദാബി: മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിലെ ചില സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഷാർജയിലെ കൽബ സിറ്റിയിലെയും ഫുജൈറയിലെ പൊതു, സ്വകാര്യ സ്‌കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. നാളെ നടത്താനിരുന്ന ഫീൽഡ് ട്രിപ്പുകൾ മാറ്റിവെച്ചതായും സ്‌കൂൾ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.

Read Also: ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ ഇന്ത്യ ജി-20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിലുള്ള രോഷം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കൃത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴയായിരിക്കും അനുഭവപ്പെടുന്നത്. കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറിൽ 60 കി.മീ വേഗത്തിലായിരിക്കും കാറ്റ് വീശുന്നത്. ഇത് അന്തരീക്ഷത്തെ പൊടിപടലമാക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

ജനങ്ങൾ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാസംവിധാനങ്ങൾ സ്വീകരിച്ചും വാഹനമോടിക്കണമെന്നും നിർദ്ദേശമുണ്ട്. തെറ്റായ വിവരങ്ങളും ഊഹാപോഹവും പ്രചരിപ്പിക്കരുത്. വാർത്തകൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ബിബിസി പരമ്പരയെച്ചൊല്ലി ജെഎൻയുവിൽ സംഘർഷം: പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ ആക്രമിച്ചതായി എബിവിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button