നല്ല ഉറക്കം ലഭിക്കാൻ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് ഉത്തമമാണ്. തണുത്ത പാലില്‍ ഒരു ടീസ്പൂണ്‍ ജാതിക്ക പൊടിച്ചത് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.
നല്ലതു പോലെ പഴുത്ത പഴത്തില്‍ അല്‍പം ജീരകം പൊടിച്ച് മിക്‌സ് ചെയ്ത് കഴിക്കുന്നതും സുഖകരമായ ഉറക്കം നല്‍കും. നല്ല ഉറക്കത്തിനും ഉറക്കത്തിനിടയ്ക്ക് ഞെട്ടി എഴുന്നേൽക്കുന്നത് ഒഴിവാക്കാനും പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
Read Also : റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് രാജ്യം, വൈറലായി കശ്മീരിലെ മുസ്ലീം പെണ്‍കുട്ടികള്‍
കാല്‍ ടീസ്പൂണ്‍ കറുവപ്പട്ട പൊടി പാലില്‍ മിക്‌സ് ചെയ്ത് ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് കുടിക്കുന്നതും ഉറക്കത്തെ സഹായിക്കും. ആപ്പിള്‍ സിഡാര്‍ വിനീഗറും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് ശരീരവും മനസ്സും റിലാക്‌സ് ആകാനും തലച്ചോറിന്റെ ഉണര്‍വ്വിനും ഉത്തമമാണ്.
Post Your Comments