ശരീരത്തിന് ആവശ്യമായതിൽ വളരെ പ്രധാനപ്പെട്ട ജീവകമാണ് വിറ്റാമിൻ ഇ. ബദാം, പീനട്ട് ബട്ടർ, അവാക്കാഡോ, ചുവപ്പ്, പച്ച കാപ്സികം, ഡ്രൈ ആപ്രിക്കോട്ട്, ബ്രോക്കോളി, കിവി എന്നീ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ കൊഴുപ്പ് അലിയിച്ച് കളയുന്ന ആന്റി ഓക്സിഡന്റ് എന്ന പ്രത്യേകതയും വിറ്റാമിൻ ഇയ്ക്കുണ്ട്. ഇതിനാൽ മാംസാഹാരം കഴിക്കുന്നവർ നിർബന്ധമായും ഭക്ഷണത്തിൽ വിറ്റാമിൻ ഇ ഉൾപ്പെടുത്തുക. വിറ്റാമിൻ ഇ അപര്യാപ്തയുടെ ആദ്യ ലക്ഷണം മുടികൊഴിച്ചിലാണ്. കാലാവസ്ഥ കാരണമല്ലാതെ ചർമ്മം വരളുന്നുണ്ടെങ്കിൽ വിറ്റാമിൻ ഇയുടെ അപര്യാപ്തതയുണ്ടെന്ന് ഉറപ്പാണ്.
Read Also : ജമ്മു കശ്മീരില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു: കാരണം വ്യക്തമാക്കി കോൺഗ്രസ്
കാഴ്ചക്കുറവ്, കണ്ണിന്റെ മസിലുകൾ ബലഹീനമാവുക എന്നീ പ്രശ്നങ്ങളും ഹോർമോണുകളുടെ അസന്തുലിതാവസ്ഥയും വിറ്റാമിൻ ഇയുടെ അഭാവത്തിൽ ഉണ്ടാകും. അപര്യാപ്ത പരിഹരിക്കാൻ ഇ അടങ്ങിയ ഭക്ഷണം തന്നെയാണ് ഉത്തമം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ വിറ്റാമിൻ ഗുളികകൾ കഴിക്കരുത്.
Post Your Comments