KeralaLatest NewsNewsParayathe VayyaWriters' Corner

യൂസഫലിയോ രവിപിള്ളയോ മമ്മൂട്ടിയോ മോഹൻലാലോ ബിവറേജിൽ ക്യൂ നിൽക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങൾ കണ്ടിട്ടുണ്ടോ? കുറിപ്പ്

കേരളത്തിൽ മിനിമം ബസ് ചാർജ് 10 രൂപ തമിഴ്‌നാട്ടിലും കർണാടകയിലും 5 രൂപ

എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹൻലാലോ ബിവറേജിൽ ക്യൂ നിൽക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങൾ കണ്ടിട്ടുണ്ടോയെന്ന് രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് വാര്യർ. കേരളത്തിൽ മിനിമം ബസ് ചാർജ് 10 രൂപ, തമിഴ്‌നാട്ടിലും കർണാടകയിലും 5 രൂപ ആണെന്നും കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവർ ചിലവാക്കുന്നതെന്നും സന്ദീപ് പറയുന്നു.

read also: റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് രാജ്യം, വൈറലായി കശ്മീരിലെ മുസ്ലീം പെണ്‍കുട്ടികള്‍

കുറിപ്പ്

കേരളത്തിൽ മിനിമം ബസ് ചാർജ് 10 രൂപ
തമിഴ്‌നാട്ടിലും കർണാടകയിലും 5 രൂപ
മാത്രമല്ല തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും ബസ് യാത്ര സൗജന്യമാണ് . അതേ സമയം കേരളത്തിൽ കെഎസ്‌ആർടിസിയുടെ അവസ്ഥ ഇത്രയും ചാർജ് വാങ്ങിയിട്ടും എത്ര പരിതാപകരമാണ് ?
കേരളത്തിൽ പാൽ വില (toned milk) 52 രൂപ ലിറ്ററിന്
തമിഴ്നാട്ടിൽ പാൽ വില (toned milk) 40 രൂപ
കർണാടകയിൽ പാൽ വില (toned milk) 39 രൂപ
അരി , പച്ചക്കറി , പലവ്യഞ്ജനങ്ങൾ എന്നിവക്കെല്ലാം പിന്നെ പറയേണ്ടതില്ലല്ലോ . പെട്രോളിനും ഡീസലിനും കർണാടകയിലും തമിഴ്‌നാട്ടിലും കേരളത്തേക്കാൾ വിലക്കുറവാണ് .
കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 37 ശതമാനം മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമാണ്‌ . എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹൻലാലോ ബിവറേജിൽ ക്യൂ നിൽക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങൾ കണ്ടിട്ടുണ്ടോ ?
അപ്പോൾ കേരളത്തിന് ഏറ്റവുമധികം നികുതി നൽകുന്നത് ആരാണ് ? എല്ലുമുറിയെ പണിയെടുത്ത് വൈകീട്ട് വീട്ടിലേക്ക് പോകും മുമ്പ് ബിവറേജിൽ പോയി അര ലിറ്റർ മദ്യം വാങ്ങുന്ന കൂലിപ്പണിക്കാരനായ മലയാളി , എന്നെങ്കിലുമൊരിക്കൽ താനും ധനികനാകും എന്ന പ്രതീക്ഷയിൽ ഭാഗ്യം പരീക്ഷിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മലയാളി … കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവർ ചിലവാക്കുന്നത് . അവരിൽ നിന്നാണ് അന്യായമായ നിരക്കിൽ നികുതി പിഴിഞ്ഞെടുക്കുന്നത് .
ധനികർക്ക് കൂടുതൽ നികുതി ചുമത്തി പാവപ്പെട്ടവർക്ക് സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുകയാണ് വേണ്ടതെന്ന് വാചകമടിക്കുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്രജ്ഞർ അവർക്ക് അധികാരമുള്ള സ്ഥലങ്ങളിൽ പാവങ്ങളുടെ പോക്കറ്റടിക്കുകയല്ലേ ചെയ്യുന്നത് ?
കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ച് ആശങ്കാജനകമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . പുതിയൊരു ബജറ്റിലേക്ക് കേരളം പോകുമ്പോൾ മലയാളിക്ക് മേൽ എന്തൊക്കെ അധിക ഭാരമാണ് വരാൻ പോകുന്നത് ? ഏഴ് വർഷമായി തോമസ് ഐസക്ക് വായ്ത്താളമടിച്ചിരുന്ന കിഫ്‌ബി പൂട്ടിക്കെട്ടുന്നു . ഇനിയും കടം വാങ്ങിക്കൂട്ടിയാൽ പാകിസ്താന്റേയോ ശ്രീലങ്കയുടെയോ അവസ്ഥയിലേക്ക് കേരളമെത്തും .
ഭീമമായ തുക ജി എസ്‌ ടി വിഹിതം നൽകിയില്ല എന്ന വ്യാജപ്രചാരണം പാർലമെന്റിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ തകർത്തെറിഞ്ഞു .
കേന്ദ്രത്തിൽ നിന്നും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് വാങ്ങേണ്ട ഗതികേടുള്ള അപൂർവം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം . അതേ സമയം കേരളത്തിന്റെ ടാക്സ് ബേസ് വർധിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല .
ബജറ്റ് അവതരിപ്പിക്കാൻ പോകുന്ന ബാലഗോപാലിന് തോമസ് ഐസക്ക് കൊടുക്കുന്ന ടിപ്സ് എന്തായിരിക്കും ? സ്ഥാനത്തും അസ്ഥാനത്തും ജി സുധാകരൻ മുതൽ സ്‌കൂൾ കുട്ടികളുടെ വരെ കവിതകൾ ചൊല്ലുക , ലോജിക്കലായ സംശയങ്ങൾക്ക് ഇളിഭ്യച്ചിരിയോടെ മറുപടി പറയാതിരിക്കുക .. അങ്ങനെയൊക്കെ ആവാം . അല്ലാതെ കേരളം രക്ഷപ്പെടുത്താനുള്ള ഒരു ആശയവും ഇടതുപക്ഷത്തിന്റെ കൈവശം ഇല്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button